ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി; മെഡിക്കല്‍ ബോര്‍ഡ് നാളെ വീണ്ടും യോഗം ചേരും

മുന്‍മന്ത്രിയും പാലാരിവട്ടം പാലം അഴിമതിക്കേസ് പ്രതിയുമായ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് നാളെ വീണ്ടും യോഗം ചേരും. ഇതിന് ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക.
Read Also : പാലാരിവട്ടം പാലം അഴിമതിക്കേസ്; വി.കെ ഇബ്രാഹിംകുഞ്ഞിനെ പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് പരിശോധിക്കും
എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ട് അനിതയുടെ നേതൃത്വത്തില്‍ ആറ് ഡോക്ടര്‍മാരുടെ സംഘം ആയിരുന്നു ഇന്നലെ ഇബ്രാഹിം കുഞ്ഞിനെ പരിശോധിച്ചത്. മെഡിക്കല്‍ ബോര്‍ഡിലെ ആറ് ഡോക്ടര്‍മാരും നാളെ വീണ്ടും യോഗം ചേരും. ഇതിന് ശേഷമായിരിക്കും ഇബ്രാഹിം കുഞ്ഞിനെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുക.
റിപ്പോര്‍ട്ട് ഉച്ചയോടെ സൂപ്രണ്ട് ഡിഎംഒയ്ക്ക് കൈമാറും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയിരിക്കും റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്യുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന വിവരമാണ് ആണ് ലേക്ക് ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ സംഘത്തെ അറിയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ചൊവ്വാഴ്ചയായിരിക്കും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുക.
Story Highlights – ibarahim kunju, health condition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here