പാണാവള്ളിയിലുണ്ട്, എല്ലാ സ്ഥാനാര്‍ത്ഥികളും തേടിയെത്തുന്ന സിപിഐ സ്ഥാനാര്‍ത്ഥി

poochakkal lalan

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ സ്ഥാനാര്‍ത്ഥികളും പ്രചരണത്തിന്റെ ചൂടിലാണ്. പ്രചാരണം കൊഴുപ്പിക്കാന്‍ മുന്നണി ഭേദമില്ലാതെ എല്ലാവരും തേടിയെത്തുന്ന ഒരു സിപിഐ സ്ഥാനാര്‍ത്ഥിയുണ്ട് ആലപ്പുഴ പാണാവള്ളിയില്‍. ആ സ്ഥാനാര്‍ത്ഥിയാണ് പൂച്ചാക്കല്‍ ലാലന്‍.

Read Also : എതിര്‍ സ്ഥാനാര്‍ത്ഥിയായ മകള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു; പാലക്കാട്ട് അമ്മ പരാതി നല്‍കി

പാണാവള്ളി പഞ്ചായത്തിലെ 13 ആം വാര്‍ഡില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥിയായ പൂച്ചാക്കല്‍ ലാലന്‍ ചുവരെഴുത്ത് കലാകാരനാണ്. സ്വന്തം പേരും ചിഹ്നവും ചുമരുകളില്‍ എഴുതുന്നതിനൊപ്പം എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കും ലാലന്‍ ചുമരെഴുതി നല്‍കും. അതുകൊണ്ട് എല്ലാ മുന്നണികളും ചുമരെഴുതാന്‍ തേടിയെത്തുന്നത് ലാലനെ തന്നെ.

40 വര്‍ഷത്തിലധികമായി ചുവര്‍ ബാനര്‍ എഴുത്ത് രംഗത്ത് സജീവമാണ് ലാലന്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നത് വരെ എല്ലാവര്‍ക്കും വേണ്ടി ചുവരെഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തെരക്കിലാണ് ലാലന്‍.

നിലവില്‍ എല്‍ഡിഎഫ് സിറ്റിംഗ് സീറ്റായ 13ാം വാര്‍ഡില്‍ വിജയപ്രതീക്ഷയിലാണ് ഈ സ്ഥാനാര്‍ത്ഥി. രാഷ്ട്രീയത്തിന് പുറമേ യുവകലാസാഹിതി, ഇപ്റ്റ, പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം തുടങ്ങിയ കലാ സാഹിത്യ സംഘടനകളിലും ലാലന്‍ സജീവ പ്രവര്‍ത്തകനാണ്.

Story Highlights alappuzha, local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top