സിഎജി റിപ്പോര്‍ട്ടിലെ ഇ.ഡി അന്വേഷണം; എം. സ്വരാജ് എംഎല്‍എ അവകാശലംഘനത്തിന് പരാതി നല്‍കി

ED investigation ; M. Swaraj MLA files complaint

സിഎജി റിപ്പോര്‍ട്ടില്‍ ഇ.ഡി അന്വേഷണം നടത്തുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് പരാതി നല്‍കി എം. സ്വരാജ് എംഎല്‍എ. സഭാ ചട്ടം 154 പ്രകാരം അവകാശ ലംഘനം ചൂണ്ടിക്കാണിച്ചാണ് എം. സ്വരാജ് എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. സഭയില്‍ വെച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടിലുള്ള അന്വേഷണം നിയമസഭയുടെ അവകാശത്തിനുമേല്‍ ഏജന്‍സി കടന്നുകയറുന്നത് നോക്കിയിരിക്കാനാവില്ലെന്ന് എം. സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ട ധനമന്ത്രിയെ ന്യായീകരിച്ച സ്വരാജ് സംസ്ഥാന താത്പര്യം സംരക്ഷിക്കാന്‍ അസാധാരണമായ ചില നടപടി വേണ്ടിവരുമെന്ന് പറഞ്ഞു. പൊലീസ് നിയമഭേദഗതിയില്‍ മാറ്റം വരുത്തണമെന്നും ആശങ്കകള്‍ ഗൗരവമായി പരിഗണിക്കണമെന്നും എം.സ്വരാജ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Story Highlights ED investigation ; M. Swaraj MLA files complaint

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top