മലപ്പുറത്ത് കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയ ആളെ സ്ഥാനാര്‍ത്ഥിയാക്കിയില്ല; പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

protest in malappuram congress office

മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. വാര്‍ഡ് കമ്മിറ്റി പ്രവര്‍ത്തകരില്‍ തെരഞ്ഞെടുപ്പ് നടത്തി കണ്ടെത്തിയ ആളെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ സംഘടിച്ചത്. കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി പതിനാറാം വാര്‍ഡ് കാരിമുക്കിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയാണ് തര്‍ക്കം.

ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ വാര്‍ഡ് കമ്മിറ്റി നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പി കെ രാജന്‍ മത്സരിക്കുമെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ആര്‍ക്കും പാര്‍ട്ടി ചിഹ്നം നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചയാള്‍ക്ക് ഔദ്യോഗിക ചിഹ്നം നല്‍കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

Story Highlights malappuram, congress, local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top