വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി ‘ന്യൂട്ടന്‍’

Newton to contest from Wayanad

വയനാട്ടില്‍ ഇത്തവണ ന്യൂട്ടനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഞെട്ടണ്ട.. ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ച ഐസക് ന്യൂട്ടനല്ല, ഇത് ബിജെപി സ്ഥാനാര്‍ത്ഥി പി വി ന്യൂട്ടന്‍. പേരിലെ വ്യത്യസ്ഥത തന്നെ തനിക്ക് മുതല്‍ കൂട്ടാകുമെന്ന് സ്ഥാനാര്‍ത്ഥി പറയുന്നു.

വയനാട് ജില്ലാ പഞ്ചായത്തിലേക്കാണ് പി വി ന്യൂട്ടണ്‍ മത്സരിക്കുന്നത്. ഒബിസി മോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റാണ് ന്യൂട്ടന്‍. വയനാട് ജില്ലാ പഞ്ചായത്ത് മുട്ടില്‍ ഡിവിഷനില്‍ നിന്നുളള ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഇദ്ദേഹം.

Read Also : റോഡും ഡ്രൈനേജ് സംവിധാനവും ഇല്ല; വോട്ട് അസാധുവാക്കാന്‍ നിശ്ചയിച്ച് കോട്ടയം നഗരസഭയില്‍ 80 കുടുംബങ്ങള്‍

മക്കള്‍ക്ക് നാട്ടിലാര്‍ക്കുമില്ലാത്ത പേരിടണമെന്ന അച്ഛന്‍ വെങ്കിടേശന്റെ ആഗ്രഹമാണ് ഈ മനുഷ്യനെ ന്യൂട്ടനാക്കിയത്. തന്റെ പേരിലെ വ്യത്യസ്ഥത തിരഞ്ഞെടുപ്പിന് മുന്‍പേ ജനങ്ങള്‍ക്ക് തന്നെ സ്വീകാര്യനാക്കുന്നുണ്ടെന്നാണ് സ്ഥാനാര്‍ത്ഥി പറയുന്നത്. പേരിലെ വ്യത്യസ്ഥത നല്‍കുന്ന ആത്മവിശ്വാസം കൊണ്ടോ എന്തോ സിപിഐഎമ്മിന്റെ പാര്‍ട്ടി ഓഫീസിലും പോയി സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥിച്ചു.

Story Highlights wayanad, newton, local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top