Advertisement

റോഡും ഡ്രൈനേജ് സംവിധാനവും ഇല്ല; വോട്ട് അസാധുവാക്കാന്‍ നിശ്ചയിച്ച് കോട്ടയം നഗരസഭയില്‍ 80 കുടുംബങ്ങള്‍

November 23, 2020
Google News 1 minute Read

റോഡും ഡ്രൈനേജ് സംവിധാനവും ഒരുക്കാത്തതിനാല്‍ വോട്ട് അസാധുവാക്കാന്‍ നിശ്ചയിച്ച് കോട്ടയം നഗരസഭയിലെ 80 കുടുംബങ്ങള്‍. നഗരസഭ പതിമൂന്നാം ഡിവിഷനില്‍ നാഗമ്പടം പാലത്തിന് സമീപം താമസിക്കുന്നവരാണ് സ്ഥാനാര്‍ത്ഥികളെ ബഹിഷ്‌കരിക്കുന്നത്. ആദ്യ മഴയില്‍ തന്നെ വെള്ളക്കെട്ടും ദുരിതവും പതിവായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.

Read Also : രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വക്കേറ്റം; വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

80 കുടുംബങ്ങളിലായി ആയിരത്തിലധികം പേര്‍ താമസിക്കുന്ന മേഖലയില്‍, ഡ്രൈനേജ് സംവിധാനം ഇല്ല. ആദ്യ മഴയില്‍ തന്നെ റോഡും പുരയിടങ്ങളും വെള്ളക്കെട്ടില്‍ ആകും. നഗരത്തിലെ ഉയര്‍ന്ന പ്രദേശത്തെ വെള്ളം കൂടി ഒഴുകിയെത്തുന്നത് പ്രതിസന്ധി രൂക്ഷമാക്കും. മേഖലയില്‍ ടാറിംഗ് നടന്നിട്ടും കാലങ്ങളായി. ഈ അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇക്കുറി നോട്ടയ്ക്ക് വോട്ട് ചെയ്യുന്നത്.

മഴക്കാലമായാല്‍ റെയില്‍വേ പാളത്തിലൂടെ വേണം ഇവര്‍ക്ക് പുറംലോകത്തെത്താന്‍. കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് പ്രദേശവാസി ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഇതോടെ പ്രശ്‌ന പരിഹാരം ഉണ്ടാക്കാം എന്ന് വാഗ്ദാനം ലഭിച്ചെങ്കിലും ഒന്നുമുണ്ടായില്ല. മേഖലയിലെ ദുരിതങ്ങള്‍ മനസിലാക്കുന്ന സ്ഥാനാര്‍ത്ഥി ഉണ്ടാകും വരെ വോട്ടുകള്‍ അസാധു ആക്കാനാണ് ഇവരുടെ തീരുമാനം.

Story Highlights local body election, nota

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here