പ്രഭുദേവ വിവാഹിതനായി; സ്ഥിരീകരിച്ച് സഹോദരൻ

നടനും ഡാൻസറുമായ പ്രഭുദേവ വിവാഹിതനായതായി റിപ്പോർട്ട്. പ്രഭുദേവയുടെ സഹോദരൻ രാജു സുന്ദരം ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വാർത്തകൾ. മുംബൈ സ്വദേശിനിയായ ഡോക്ടർ ഹിമാനിയെയാണ് പ്രഭുദേവ വിവാഹം ചെയ്തതെന്നും മെയ് മാസത്തിൽ വിവാഹം കഴിഞ്ഞതായും രാജു സുന്ദരം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തുടർച്ചയായി നൃത്തം ചെയ്യുന്നതുകൊണ്ട് പ്രഭുദേവയ്ക്ക് ശക്തമായ പുറംവേദനയുണ്ടായെന്നും ഇതിനായി മുംബൈയിൽ ചികിത്സ തേടിയപ്പോഴാണ് ഹിമാനിയെ പരിചയപ്പെട്ടതെന്നും രാജു സുന്ദരം പറഞ്ഞു. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ഇരുവരും വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു വിവാഹം നടന്നത്. ലോക്ക് ഡൗൺ ആയതുകൊണ്ട് ഇരുകുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സഹോദരൻ വിവാഹിതനായതിൽ അതിയായ സന്തോഷമുണ്ടെന്നും രാജു സുന്ദരം വ്യക്തമാക്കി.
റംലത്തായിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ മൂന്ന് മക്കളുമുണ്ട്. 2011ൽ ഇരുവരും വേർപിരിഞ്ഞു.
Story Highlights – Prabhu deva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here