മാവോയിസ്റ്റ് രൂപേഷിനെതിരായ യു.എ.പി.എ റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജി; വാദം കേൾക്കുന്നത് സുപ്രിംകോടതി മാറ്റി

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള യു.എ.പി.എ റദ്ദാക്കിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രിംകോടതി മാറ്റി. രൂപേഷിന്റെ അഭിഭാഷകന് കൊവിഡ് ബാധിച്ചുവെന്ന് അറിയിച്ചതിനെ തുടർന്നാണ് നടപടി.

രൂപേഷിനെതിരെ കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെ രാജ്യദ്രോഹക്കുറ്റവും, യു.എ.പി.എ വകുപ്പുമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.

Story Highlights Maoist roopesh, UAPA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top