സ്പനയുടെ ശബ്ദരേഖ: ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൂടുതൽ അന്വേഷണ നടപടികളിലേക്ക് കടക്കും

സ്വർണ്ണ കളളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൂടുതൽ അന്വേഷണ നടപടികളിലേക്ക് കടക്കും. ശബ്ദരേഖയുടെ ആധികാരികത കണ്ടെത്താൻ സൈബർ വിദഗ്ധരുടെ സഹായം തേടും.
ജയിൽ വകുപ്പ് അന്വേഷണം നടത്തിയെങ്കിലും ശബ്ദരേഖ സ്വപ്നയുടേത് തന്നെയാണോ എന്ന് ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല.ശബ്ദരേഖ വിശദമായി പരിശോധിച്ചശേഷം സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാനാണ് തീരുമാനം. ശബ്ദരേഖ പുറത്തുവിട്ട ഓൺലൈൻ മാധ്യമ സ്ഥാപനത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന നടപടിയിലും ഇന്ന് തീരുമാനമുണ്ടാകും.
Story Highlights – swapna suresh audio leak crime branch
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here