തരുൺ ഗൊഗോയിയുടെ ആരോഗ്യ നില അതീവ ഗുരുതരം

tarun gogoi critically ill

അസം മുൻമുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് നിലവിൽ തരുൺ ഗൊഗോയ്.

ഓഗസ്റ്റിലാണ് തരുൺ ഗൊഗോയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഗൊഗോയി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം നടത്തിയവർ കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം കൊവിഡ് നെഗറ്റീവായെങ്കിലും അതിന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് നിലവിൽ തരുൺ ഗൊഗോയിയുടെ ആരോഗ്യ നില വഷളാക്കിയത്.

Story Highlights tarun gogoi critically ill

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top