പ്രദീപ് കുമാറിനെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു

നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിന് പിന്നാലെ ബി. പ്രദീപ് കുമാറിനെ ഓഫിസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഗണേഷ് കുമാർ എം.എൽ.എ. വിഷയത്തിൽ പരസ്യപ്രതികരണത്തിന് ഇല്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ബി. പ്രദീപ്കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തത്. പത്തനാപുരത്തുനിന്ന് ബേക്കൽ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റു ചെയ്തത്. ഇയാളെ കാസർഗോട്ടേയ്ക്ക് കൊണ്ടുപോയി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസ് നടപടി.

Read Also :നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്റെ ഓഫിസ് സെക്രട്ടറി അറസ്റ്റിൽ

കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കാസർഗോഡ് സ്വദേശി വിപിൻലാൽ ആണ് പരാതിയുമായി പൊലീസിൽ സമീപിച്ചത്. സംഭവത്തിൽ പ്രദീപ് കുമാറിന് കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.

Story Highlights K B Ganesh kumar, Actress attack case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top