Advertisement

സ്വര്‍ണക്കടത്ത്; എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

November 24, 2020
Google News 2 minutes Read
Gold smuggling; High Court will be hear appeal filed by NIA

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ നേരത്തെ വിചാരണക്കോടതി ജാമ്യം അനുവദിച്ച പത്ത് പ്രതികളുടെയും ജാമ്യം റദ്ദാക്കണമെന്നാണ് അപ്പീലില്‍ എന്‍ഐഎയുടെ ആവശ്യം. വസ്തുകള്‍ പരിശോധിക്കാതെയാണ് കീഴ്‌ക്കോടതി നടപടിയെന്നും ഹര്‍ജിയില്‍ എന്‍ഐഎ വാദിക്കുന്നുണ്ട്.

സ്വര്‍ണക്കടത്തിനായി ഇടനിലക്കാരായി പ്രവര്‍ത്തിച്ച സെയ്ദലവി, മുഹമ്മദ് അന്‍വര്‍, ജിഫ്‌സല്‍ എന്നിവരടക്കമുള്ള പത്ത് പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍ഐഎ നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം, ജാമ്യ ഹര്‍ജി തള്ളിയ എന്‍ഐഎ കോടതി നടപടി ചോദ്യം ചെയ്ത് കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫി നല്‍കിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Story Highlights Gold smuggling; High Court will be hear appeal filed by NIA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here