കള്ളപ്പണ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ തുടരും

കള്ളപ്പണ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ 27നുതുടരും. ബംഗളുരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് വാദം കേൾക്കൽ വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസ് റദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹർജി കർണാടക ഹൈക്കോടതി രാവിലെ തള്ളിയിരുന്നു.ഇഡിയുടെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നും കേസ് അസാധുവാക്കണമെന്നുമായിരുന്നു ബിനീഷിന്റെ ആവശ്യം.

എന്നാൽ, ഇതിനെതിരെ ഇഡി നൽകിയ വിശദീകരണം കോടതി അംഗീകരിച്ചു. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ അറസ്റ്റ് ചെയ്തതെന്ന് ഇഡി അറിയിച്ചു. റിമാൻഡ് കാലാവധി തീരുന്നതിനാൽ ബിനീഷിനെ നാളെ കോടതിയിൽ ഹാജരാക്കും.

Story Highlights Money laundering case; The hearing on Bineesh Kodiyeri’s bail plea will continue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top