നെറ്റ്ഫ്ലിക്സ് സീരീസ് ഡൽഹി ക്രൈമിന് എമ്മി പുരസ്കാരം

നെറ്റ്ഫ്ലിക്സ് സീരീസ് ‘ഡൽഹി ക്രൈമി’ന് 48ആം രാജ്യാന്തര എമ്മി പുരസ്കാരങ്ങളിൽ മികച്ച ഡ്രാമ സീരീസിനുള്ള പുരസ്കാരം. ഇന്ത്യൻ-കനേഡിയൻ ഡയറക്ടറായ റിച്ചി മെഹ്തയാണ് ഡൽഹി ക്രൈം സംവിധാനം ചെയ്തിരിക്കുന്നത്. വിർച്വൽ ചടങ്ങിലൂടെയാണ് പുരസ്കാരം വിതരണം ചെയ്തത്. 2019ൽ റിലീസായ സീരീസിന് ഒട്ടേറെ അനുമോദനം ലഭിച്ചിരുന്നു.
ഏഴ് എപ്പിസോഡുകളാണ് ഡൽഹി ക്രൈമിൽ ഉണ്ടായിരുന്നത്. 2012 ഡിസംബർ 16ന് ഡൽഹിയിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിർഭയ കേസാണ് സീരീസ് പറഞ്ഞത്. അവാർഡ് നിർഭയക്കും അമ്മയ്ക്കും സമർപ്പിക്കുന്നതായി റിച്ചി മെഹ്ത പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും തളർന്നുപോരാതെ പോരാടിയ അമ്മയ്ക്കും മകൾക്കും ഈ അവാർഡ് ഞാൻ സമർപ്പിക്കുന്നു. ഈ ലോകം നിങ്ങളോട് ചെയ്തതെന്താണെന്ന് ചിന്തിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല. നമ്മൾ അത് ഒരിക്കലും മറക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’- റിച്ചി മെഹ്ത പറഞ്ഞു.
ഷെഫാലി ഷാ ആണ് പ്രധാന കഥാപാത്രമായ ഐപിഎസ് ഉദ്യോഗസ്ഥ വർത്തിക ചതുർവേദിയായി എത്തിയത്. ആദിൽ ഹുസൈൻ, രസിക ധുലാൻ, രാജേഷ് തൈലാങ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി അഭിനയിച്ചത്.
Story Highlights – Netflix’s Delhi Crime wins Best Drama series at 48th International Emmy Awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here