ഫുട്‌ബോളിലെ ദൈവത്തിന്റെ കൈയും നൂറ്റാണ്ടിന്റെ ഗോളും

ഫുട്‌ബോളില്‍ ഡീഗോ മറഡോണ എന്ന പേരിനൊപ്പം ദൈവത്തിന്റെ കൈയുമുണ്ട്. ഫുട്‌ബോളില്‍ കാലിനൊപ്പം കൈകൊണ്ടും ചരിത്രം രചിച്ച ഇതിഹാസ താരമായിരുന്നു ഡീഗോ മറഡോണ.

1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു.

Read Also : ഹൃദയാഘാതം; ഫുട്ബോൾ ഇതിഹാസം മറഡോണ അന്തരിച്ചു

ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോള്‍ ആയും വിശേഷിപ്പിക്കപ്പെടുന്നു.

മറഡോണ ലോക ഫുട്‌ബോളില്‍ കഴിവു തെളിയിച്ച ഇതിഹാസ താരമായി വളര്‍ന്നത് പ്രതിഭകൊണ്ടു മാത്രമാണ്. മികച്ച കായിക ശേഷിയും പന്തു നിയന്ത്രണവും മറഡോണയ്ക്ക് കൈമുതലായുണ്ടായിരുന്നു.

Story Highlights hand of God and the goal of the century in football

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top