Advertisement

ബ്ലാസ്റ്റേഴ്സ്-നോർത്ത് ഈസ്റ്റ്: നിഷു കുമാർ ഫസ്റ്റ് ഇലവനിൽ; സഹൽ ടീമിൽ ഇല്ല

November 26, 2020
Google News 2 minutes Read
kbfc isl north east

ഇന്ന് ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടും. എടികെയോട് നടന്ന ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിനാണ് ഇറങ്ങുന്നത്. നോർത്ത് ഈസ്റ്റ് ആവട്ടെ, മുംബൈ സിറ്റി എഫ്സിയെ കീഴടക്കിയാണ് സീസൺ ആരംഭിച്ചത്. ഗോവയിലെ ബംബോളിം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.

Read Also : നോർത്ത് ഈസ്റ്റിന് ‘പാറ’ പോലെ ഉറച്ച പ്രതിരോധം; ബ്ലാസ്റ്റേഴ്സിനു പണിയാകും

കഴിഞ്ഞ മത്സരത്തിൽ നിന്നും നിരവധി മാറ്റങ്ങളുമായാണ് കിബു ബ്ലാസ്റ്റേഴ്സിനെ ഇറക്കിയിരിക്കുന്നത്. ഇത്തവണ 4-5-1 എന്ന ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക. പ്രതിരോധത്തിൽ നിഷു കുമാർ തിരികെയെത്തി എന്നതാണ് ഏറെ ശ്രദ്ധേയം. മധ്യനിരയിൽ റിത്വിക് ദാസ്, സഹൽ അബ്ദുൽ സമദ്, നോങ്ദാംബ നവോറം എന്നീ മൂന്ന് താരങ്ങളും കളിക്കില്ല. നോങ്ദാംബയും റിത്വികും ബെഞ്ചിലായപ്പോൾ സഹലിന് ബെഞ്ചിൽ പോലും ഇടം ലഭിച്ചില്ല. വിസൻ്റെ ഗോമസ്, സെർജിയോ സിഡോഞ്ച എന്നിവർക്കൊപ്പം രോഹിത് കുമാർ, സെയ്ത്യസെൻ സിംഗ്, ലാൽതംഗ ഖവ്‌ൽറിങ് എന്നിവരാണ് മധ്യനിരയിൽ കളിക്കുക. ഹൂപ്പറാണ് ഒരേയൊരു സ്ട്രൈക്കർ.

കരുത്തുറ്റ പ്രതിരോധം വീണ്ടും കടുപ്പിച്ചാണ് നോർത്ത് ഈസ്റ്റ് ഒരുങ്ങുന്നത്. 5-3-2 എന്നതാണ് അവരുടെ ഫോർമേഷൻ. പ്രതിരോധത്തിൽ രാകേഷ് പ്രധാൻ ആണ് അധികമായി എത്തിയത്. മധ്യനിരയിൽ ലാൽറംപുയ ഫനായ്ക്ക് പകരം ഫെഡെറിക്കോ ഗല്ലെഗോ കളിക്കും. ക്വെസി അപ്പയക്കൊപ്പം നിൻതോയിങൻബ മീറ്റേയ് ആണ് മുന്നേറ്റത്തിൽ ഉള്ളത്.

Story Highlights kerala blasters vs north east united squad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here