നിവർ ആശങ്ക ഒഴിയുന്നു; അതിതീവ്ര ചുഴലിക്കാറ്റിൽ നിന്ന് തീവ്ര ചുഴലിക്കാറ്റായി

nivar cyclone strength dcreases

നിവർ ആശങ്ക ഒഴിയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിതീവ്ര ചുഴലിക്കാറ്റിൽ നിന്ന് ശക്തി കുറഞ്ഞ് നിവർ തീവ്ര ചുഴലിക്കാറ്റായി മാറി. 10 മണിയോടെ കാറ്റ് ദുർബലമാകുമെന്നാണ് റിപ്പോർട്ട്.

നിവറിന്റെ വേ​ഗം 135 കിമി പ്രവചിക്കപ്പെട്ട സ്ഥാനത്ത് 65-75 കിമ വേ​ഗമായി കുറയുമെന്നാണ് നിലവിലെ റിപ്പോർട്ട്. ഇതോടെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ചെന്നൈയിൽ അടച്ചിട്ട റോഡുകൾ തുറന്നു.

തമിഴ്നാട്ടിലെ തീര പ്രദേശങ്ങളിൽ മഴ ശക്തമാവുകയാണ്. ചെന്നൈ, തിരുവള്ളൂർ, വിളുപുരം എന്നിവിടങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ചെമ്പരാപ്പാക്കം തടാകത്തിൽ നിന്ന് വെള്ളം വിടുന്നത് 1500 ഘനയടിയാക്കി കുറച്ചു.

Story Highlights nivar cyclone strength decreases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top