മുപ്പതിലധികം ലൊക്കേഷനുകള്‍, പത്തിലധികം സംസ്ഥാനങ്ങള്‍; യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി ‘ദി റോഡ്’ ട്രാവല്‍ സോങ്

പത്തിലധികം സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ചിത്രീകരിച്ച ട്രാവല്‍ സോങ് ‘ദി റോഡ്’ ശ്രദ്ധേയമാകുന്നു. അഞ്ചുപേര്‍ മൂന്നു ബൈക്കുകളിലായി യാത്ര ചെയ്താണ് ഗാനം ചിത്രീകരിച്ചത്. അനന്തു രാജനാണ് സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്റെ ഒന്‍ഡ്രാഗ എന്റര്‍ടെയ്ന്‍മെന്റ് യൂട്യൂബ് ചാനലില്‍ ആണ് വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

മുപ്പതിലധികം ലൊക്കേഷനുകളാണ് ഗാനത്തിലെ ദൃശ്യങ്ങളെ മനോഹരമാക്കുന്നത്. അനൂപ് നിരിച്ചനാണ് മ്യൂസിക്ക് ഡയറക്ടര്‍. ബാബു ടി.ടിയുടേതാണ് വരികള്‍. 2019 ജൂണ്‍ 27 നാണ് സംവിധായകന്‍ അനന്തു രാജന്റെ നേതൃത്വത്തില്‍ അഞ്ച് പേരടങ്ങുന്ന സംഘം ദി റോഡ് ചിത്രീകരിക്കുന്നതിനായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്. ബിബിന്‍ ജോസഫ്, രഞ്ജിത്ത് നായര്‍, അഖില്‍ സന്തോഷ് അരുണ്‍ ബാബു എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 30 ദിവസം കൊണ്ടാണ് കേരളം – കശ്മീര്‍ യാത്ര ഇവര്‍ പൂര്‍ത്തിയാക്കിയത്.

കൃഷ്ണയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അഡീഷണല്‍ വോക്കല്‍ – ക്രിസ്റ്റകല, ഡിഒപി – ബിബിന്‍ ജോസഫ്, പബ്ലിസിറ്റി ഡിസൈന്‍ – അഖില്‍ സന്തോഷ്, സോജി ഏബ്രഹാം, അരുണ്‍ ബാബു, ഇമ്മാനുവല്‍ ആന്റണി, സുമേഷ് പരമേശ്വര്‍, ജോഷി ആലപ്പുഴ, നിഖില്‍ മാത്യൂസ്, ഗോകുല്‍ മോഹന്‍, ഹേമന്ത് കെ, മോബിഷ് ദാസ് എം, ആര്യ ജിമ്മി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Story Highlights The Road – All India Travel Song

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top