എം സി കമറുദ്ദീനെ അന്വേഷണ സംഘം സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യുന്നു

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകളില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത13 കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ഈ കേസുകളില്‍ ഇക്കഴിഞ്ഞ 16ന് കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ മറ്റൊരു സംഘവും കമറുദ്ദീനെ ചോദ്യം ചെയ്യും. കണ്ണൂര്‍ ജില്ലയില്‍ മാത്രം കമറുദ്ദീനെതിരെ 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Story Highlights – mc kamarudheen, gold smuggling case
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News