ദേശീയ ദിനത്തോടനുബന്ധിച്ച് 472 തടവുകാരെ മോചിപ്പിക്കാൻ ദുബായി ഭരണാധികാരി ഉത്തരവിട്ടു

ദേശീയ ദിനത്തോടനുബന്ധിച്ചു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 472 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. തടവിൽ കഴിയുന്ന നിരവധി രാജ്യങ്ങളിലെ പൗരന്മാരെയാണ് മോചിപ്പിക്കുന്നത്.

നേരത്തെ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 628 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. മാപ്പു നൽകിയ തടവുകാർക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാനുമുള്ള അവസരം നൽകാനുള്ള ഷെയ്ഖ് മുഹമ്മദിന്റെ താൽപര്യത്തിന്റെ ഭാഗമായാണ് ഈ നീക്കം.

Story Highlights The ruler of Dubai has ordered the release of 472 prisoners on National Day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top