Advertisement

സിഎസ്‌ഐ മധ്യകേരള മഹായിടവക അധ്യക്ഷൻ ബിഷപ്പ് തോമസ് കെ.ഉമ്മൻ നാളെ ഔദ്യോഗിക പദവിയിൽ നിന്നും വിരമിക്കും

November 28, 2020
Google News 2 minutes Read

സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ പന്ത്രണ്ടാമത് അദ്ധ്യക്ഷനായ ബിഷപ്പ് തോമസ് കെ.ഉമ്മൻ നാളെ ഔദ്യോഗിക പദവിയിൽ നിന്നും വിരമിക്കും. സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടങ്ങളും പരിസ്ഥിതി വിഷയങ്ങളിലെ നിലപാടുകളും മൂലം ശ്രദ്ധേയനായിരുന്നു തോമസ് കെ.ഉമ്മൻ. സംസ്ഥാന സർക്കാരുകളുടെ മദ്യ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ബിഷപ്പാണ് പടിയിറങ്ങുന്നത്.

ഉറച്ച നിലപാടുകൾ കൊണ്ട് സമൂഹത്തിന്റെ ശ്രദ്ധനേടിയ ഒൻപതു വർഷങ്ങൾ. പരിസ്ഥിതി നശീകരണത്തിനും, മദ്യമുൾപ്പടെയുള്ള സാമൂഹ്യ വിപത്തുകൾക്കും എതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച ആത്മീയ ആചാര്യൻ. ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന നിലപാടിലൂടെ ദേശീയ ശ്രദ്ധ ആകർഷിച്ച രൂപത അധ്യക്ഷൻ കൂടിയാണ് തോമസ് കെ ഉമ്മൻ. സഭ സമിതി കളിലേക്ക് മത്സരിക്കുന്നതിൽ നിന്ന് മദ്യം ഉപയോഗിക്കുന്നവരെ വിലക്കിയ തീരുമാനത്തിന് പിന്നിൽ ബിഷപ്പ് തോമസ് കെ. ഉമ്മൻ ആയിരുന്നു. വിലമതിക്കാനാകാത്ത സേവനത്തിനുശേഷം പടിയിറങ്ങുമ്പോഴും, മദ്യത്തിന് അടിമപ്പെടരുതെന്ന സന്ദേശമാണ് ബിഷപ്പ് സമൂഹത്തിന് നൽകുന്നത്.

ആലപ്പുഴ തലവടി സ്വദേശിയായ ബിഷപ്പ് തോമസ് കെ ഉമ്മൻ 2011 മാർച്ച് അഞ്ചിനാണ് മധ്യകേരള മഹായിടവകയുടെ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. പിന്നീട് ഡെപ്യൂട്ടി മോഡറേറ്റർ, മോഡറേറ്റർ എന്നീ പദവികൾ വഹിച്ചു. വിശാല ഐക്യത്തിൽ ഏക ക്രൈസ്തവ സമൂഹം വളരണം എന്ന നിലപാടിൽ ഊന്നിയായിരുന്നു പ്രവർത്തനം. 2018ലെ മഹാ പ്രളയ കാലത്ത് സേവനവുമായി നേരിട്ട് രംഗത്തിറങ്ങി. സിഎസ്‌ഐ സഭ കെട്ടിടങ്ങൾ കൊവിഡ് ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങൾ ആക്കാൻ വിട്ടു നൽകാനും തീരുമാനമെടുത്ത ശേഷം ആണ് ബിഷപ്പ് തോമസ് കെ ഉമ്മൻ ചുമതല ഒഴിയുന്നത്.

Story Highlights CSI Central Kerala Diocese President Bishop Thomas K. Oommen to retire tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here