തെരഞ്ഞെടുപ്പിൽ മുൻമന്ത്രിയുടെ മക്കൾ നേർക്കുനേർ; കണ്ണൂരിൽ അപൂർവ മത്സരം

മുൻമന്ത്രിയുടെ മക്കൾ നേർക്കുനേർ ഏറ്റുമുട്ടുന്നുണ്ട് ഈ തെരഞ്ഞെടുപ്പിൽ. ഒരാൾ കോൺഗ്രസ് സ്ഥാനാർത്ഥിയായപ്പോൾ മറ്റേയാൾ മുസ്ലീം ലീഗിന് വേണ്ടിയാണ് രംഗത്തിറങ്ങുന്നത്. കണ്ണൂർ വളപട്ടണം പഞ്ചായത്തിലാണ് ഈ അപൂർവ മത്സരം.
മുൻമന്ത്രിയും മൂന്ന് തവണ എം.പിയുമായ കോൺഗ്രസ് നേതാവ് കെ.കുഞ്ഞമ്പുവിൻ്റെ മക്കളാണ് വളപട്ടണം പഞ്ചായത്തിലെ നാലാം വാർഡിൽ പരസ്പരം മത്സരിക്കുന്നത്. മൂത്ത മകൻ വി.ബാലകൃഷ്ണനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇളയമകൻ ഹരിദാസൻ ലീഗ് സ്ഥാനാർത്ഥിയായാണ് ജനവിധി തേടുന്നത്. കോൺഗ്രസ് നേതാക്കളുടെ നിർദേശപ്രകാരം ആദ്യം പത്രിക നൽകിയ തന്നെ മാറ്റി പിന്നീട് ജ്യേഷ്ഠനെ സ്ഥാനാർത്ഥിയാക്കിയെന്നാണ് ഹരിദാസൻ്റെ ആരോപണം. ഇതോടെയാണ് ലീഗും കോൺഗ്രസും പരസ്പരം മത്സരിക്കുന്ന പഞ്ചായത്തിൽ ഹരിദാസന് ലീഗ് പാർട്ടി ചിഹ്നം നൽകിയത്. കഴിഞ്ഞ തവണ വാർഡിൽ വിജയിച്ച വെൽഫയർ പാർട്ടിയുടേയും പിന്തുണയുണ്ട്. ഇളയ സഹോദരനെതിരെ മത്സരിക്കുന്നതില്‍ അല്‍പ്പം വിഷമമുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണെന്ന് ബാലകൃഷ്ണൻ പറയുന്നു.
1960 ൽ പട്ടം താണുപിള്ളയുടെയും 62 ൽ ആര്‍. ശങ്കറിന്‍റെയും മന്ത്രിസഭകളില്‍ അംഗമായിരുന്ന കെ.കുഞ്ഞമ്പു മൂന്ന് തവണ എംപിയുമായിരുന്നു.
Story Highlights – former minister sons rival candidates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here