Advertisement

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന ബില്ല് ഓർഡിനൻസായി നിലവിൽ വന്നു

November 28, 2020
Google News 2 minutes Read

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന ബില്ല് ഓർഡിനൻസായി നിലവിൽ വന്നു. രാവിലെ ഗവർണർ ബില്ല് ഒർഡിനൻസായി വിജ്ഞാപനം ചെയ്യുകയായിരുന്നു. ഏതൊരു വ്യക്തിയ്ക്ക് മതപരിവർത്തനം നടത്തണമെങ്കിലും മുൻ കൂട്ടി സർക്കാരിനെ അറിയിച്ച് അനുമതി തേടണം എന്നതാണ് നിർദ്ദിഷ്ട ഓർഡിനൻസിലെ പ്രധാന നിർദേശം. സംസ്ഥാന ആഭ്യന്തരവകുപ്പ് ആണ് ബില്ല് തയാറാക്കിയത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ നിയമസഭയിൽ അവതരിപ്പിയ്ക്കും.

ലവ് ജീഹാദിനെതിരായാണ് നിയമ നിർമാണം എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇന്ന് ഗവർണർ ഒപ്പിട്ട ഓർഡിനൻസിൽ ഒരിടത്തും ലവ് ജിഹാദ് എന്ന പദം ഇടം പിടിച്ചിട്ടില്ല. പ്രോഹിബിഷൻ ഒഫ് അൺലോഫുൾ കൺ വെർഷൻ 2020 അഥവാ നിർബന്ധിത മതപരിവർത്തന ബില്ല് എന്നാണ് ബില്ലിന്റെ പേര്. സംസ്ഥാന മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ച ബില്ലാണ് ഗവർണർ ഓർഡിനൻസായി വിജ്ഞാപനം ചെയ്തത്.

മതപരിവർത്തനം ആഗ്രഹിയ്ക്കുന്ന ആൾ ഒരു മാസത്തിന് മുൻപ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകി അനുമതി വാങ്ങണം. അല്ലെങ്കിൽ ആറ് മുതൽ മൂന്ന് വർഷം വരെ ആകും ശിക്ഷ ലഭിയ്ക്കുക. ഏതെങ്കിലും വിധം ഉള്ള നിർബന്ധിതമതപരിവർത്തനം നടന്നു എന്ന് പരാതി ഉയർന്നാലും പൊലീസ് കേസ് എടുക്കും. അഞ്ച് വർഷത്തെ ജയിലും പതിനയ്യായിരം രൂപ പിഴയും ആണ് ശിക്ഷ. വിവാഹത്തിനായി മതപരിവർത്തനം നടത്തിയാലും ഈ വ്യവസ്ഥയിൽ കീഴിൽ നിയമലംഘനമാകും. ഒന്നിലധികം ആളുകളോ ഒരു കൂട്ടമോ മതപരിവർത്തനം ചെയ്താൽ പത്ത് വർഷം വരെ ആണ് ശിക്ഷ ലഭിയ്ക്കുക. ജാമ്യമില്ലാത്ത വകുപ്പായാണ് നിർബന്ധിതമത പരിവർത്തനത്തെ ബില്ല് നിർദേശിയ്ക്കുന്നത്. ഇന്ത്യൻ ഭരണ ഘടന ഉൾക്കൊള്ളുന്ന അന്തസത്ത ഉയർത്തിപ്പിടിയ്ക്കാനും മതത്തിന്റെ പേരിലുള്ള മുതലെടുപ്പും ദേശവിരുദ്ധ പ്രവർത്തനം അവസാനിപ്പിയ്ക്കുകയും ആണ് ഓർഡിനൻസിന്റെ ലക്ഷ്യമെന്ന് ആമുഖം വ്യക്തമാക്കുന്നു. വിവാഹം കഴിയ്ക്കാനായുള്ള മതം മാറ്റം ഉചിതമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി മുൻ നിർത്തിയാണ് നിയമനിർമാണ നടപടികൾ ഉത്തർപ്രദേശ് സർക്കാർ പൂർത്തിയാക്കിയത്.

Story Highlights In Uttar Pradesh, the Compulsory Conversion Bill came into force as an ordinance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here