മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട സംഭവം; പ്രതിയെ പിടികൂടി

വിതുര പേപ്പാറ പട്ടൻ കുളിച്ചപ്പാറയിൽ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. ഇന്ന് പുലർച്ചെ വീടിനു സമീപമുള്ള ഉൾവനത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതി താജുദ്ദീന്റെ വീട്ടിൽ വാറ്റ് ചാരായം കുടിക്കാനെത്തിയതായിരുന്നു കൊല്ലപ്പെട്ട മാധവൻ. ഇരുവരും ചേർന്ന് മദ്യപിക്കുകയും തുടർന്ന് ചാരായത്തിന്റ കാശ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമയിരുന്നു.
കൊലപാതകത്തിന് ശേഷം ഇയാൾ മൃതദേഹം സൂക്ഷിക്കുകയും മൃതദേഹത്തിൽ ദുർഗന്ധം വമിച്ചു തുടങ്ങിയപ്പോൾ വെള്ളിയാഴ്ചയോടെ മുറിക്കുള്ളിൽ കുഴിച്ചുമൂടുകയുമായിരുന്നു.
പ്രതിയെ പിടികൂടിയതിന് പിന്നാലെ ഇയാളുടെ വീട്ടിൽ നിന്ന് വാറ്റ് ചാരായവും കണ്ടെടുത്തു. നാളെ ഇയാളെ കോടതിയിൽ ഹാജരാക്കും.
Story Highlights – Body buried inside house; The accused was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here