കെഎസ്എഫ്ഇ തട്ടിപ്പ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വേണമെന്ന് എം.എം ഹസന്‍

KSFE raid; MM Hasan wants Enforcement Directorate probe

കെഎസ്എഫ്ഇ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന കണ്ടെത്തലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. ശിവശങ്കര്‍ വഴി കെഎസ്എഫ്ഇയെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചോ എന്ന് പരിശോധിക്കണം. സ്വര്‍ണക്കടത്ത് കേസില്‍ തുടങ്ങിയ അന്വേഷണം കെഎസ്എഫ്ഇയില്‍ എത്തുമെന്നും എം.എം ഹസന്‍ പറഞ്ഞു.

കെഎസ്എഫ്ഇയില്‍ വന്‍ തട്ടിപ്പുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരിന്നു. റെയ്ഡിന്റെ വിവരങ്ങള്‍ വിജിലന്‍സ് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. വിശദശംങ്ങള്‍ പുറത്തു വിടാന്‍ തയാറാകണം. ഇത് പുറത്ത് വിടാത്തതില്‍ ദുരൂഹതയുണ്ട്. റെയ്ഡിനെതിരെ ‘ വട്ട് എന്ന് ‘ പരസ്യ പ്രസ്താവന നടത്തിയ ധനമന്ത്രി തോമസ് ഐസക് ആര്‍ക്കാണ് വട്ട് എന്ന് തുറന്നു പറയണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Story Highlights KSFE raid; MM Hasan wants Enforcement Directorate probe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top