Advertisement

ശമ്പളം മുടങ്ങുന്നു; മഞ്ചേരി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു

November 29, 2020
Google News 1 minute Read

മാസങ്ങളായി ശമ്പളം മുടങ്ങിയ മഞ്ചേരി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. കൊവിഡിനെതിരെ പൊരുതുന്ന 553 ഓളം ജീവനക്കാരാണ് ശമ്പളമില്ലാതെ വലയുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നതിനാണ് ജീവനക്കാരുടെ തീരുമാനം.

കൊവിഡ് പശ്ചാത്തലത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് താത്കാലികാടിസ്ഥാനത്തില്‍ ജോലിക്കെടുത്ത ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഓഗസ്റ്റ് മുതല്‍ ഇവര്‍ക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും നിവേദം നല്‍കിയിട്ടും നടപടികളുണ്ടാകാത്തതിനാലാണ് ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ടുമണിക്കൂര്‍ പണിമുടക്കാനാണ് തീരുമാനം.

Story Highlights Manjeri Medical College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here