കൊവിഡ് വാക്സിൻ: കുട്ടികൾക്കും വയോജനങ്ങൾക്കും ആദ്യഘട്ടത്തിൽ നൽകില്ല

no covid vaccine for children and aged

കൊവിഡ് വാക്സിൻ കുട്ടികൾക്കും വയോജനങ്ങൾക്കും ആദ്യഘട്ടത്തിൽ നൽകില്ല. മുതിർന്നവരിലും കുട്ടികളിലും പരീക്ഷണം നടക്കാത്തതാണ് കാരണം. 18 വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സിന് മുകളിൽ ഉള്ളവർക്കും വാക്സിൻ നൽകില്ലെന്നാണ് നിലവിലെ തീരുമാനം.

നേരത്തെ അമേരിക്കയിലെ പകർച്ചവ്യാധി പ്രതിരോധ കേന്ദ്രവും (സിഡിസി) കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കൊവിഡ് ലക്ഷണങ്ങൾ ​ഗുരതരമായി കുട്ടികളിൽ കാണാത്തതുകൊണ്ട് തന്നെ കുഞ്ഞുങ്ങളിൽ കാര്യമായ പരീക്ഷണങ്ങൾ നടത്തിയിട്ടില്ല.

എന്നാൽ അഞ്ച് വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികളിൽ പരീക്ഷണം നടത്താനായി ശ്രമിക്കുമെന്ന് ഫൈസർ മരുന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights no covid vaccine for children and aged

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top