സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കര്‍, സ്വപ്ന, സരിത്ത് എന്നിവരെ കോടതിയില്‍ ഹാജരാക്കി

നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ എം ശിവശങ്കര്‍, സ്വപ്‌നാ സുരേഷ്, സരിത്ത് എന്നിവരെ കോടതിയില്‍ ഹാജരാക്കി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ആണ് പ്രതികള ഹാജരാക്കിയത്.
അതേസമയം, കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച തെളിവുകള്‍ക്കെതിരെ ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദം ഉന്നയിച്ചു. ‘ ഐപാഡില്‍ ഉപയോഗിച്ച സിം കാര്‍ഡിനെയാണ് പുതിയ മൊബൈല്‍ ഫോണില്‍ നിന്നും പിടിച്ചെടുത്തതായി കസ്റ്റംസ് വ്യാഖ്യാനിക്കുന്നത്. ഈ സിം കാര്‍ഡ് ഫോണ്‍ വിളിക്കാന്‍ ഉപയോഗിച്ചിട്ടില്ല. ഈ നമ്പരില്‍ വാട്‌സ് ആപ്പും ഇല്ല ‘ ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 27 ന് സ്വപ്ന നല്‍കിയ മൊഴിയെ കുറിച്ച് ചോദിക്കാനാണ് കസ്റ്റഡി ആവശ്യപ്പെടുന്നത്. കഴിഞ്ഞ അഞ്ച് ദിവസം കസ്റ്റഡിയില്‍ ഉണ്ടായിട്ടും ഇതേ കുറിച്ച് ചേദിച്ചിട്ടില്ല. മറ്റെന്തോ ആവശ്യത്തിന് വേണ്ടിയാണ് കസ്റ്റഡി ആവശ്യപ്പെടുന്നത്. കസ്റ്റംസ് കസ്റ്റഡി അനുവദിക്കരുതെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു. ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയില്‍ നാളെയാണ് കോടതി വിധി പറയുക.
അതേസമയം, കോടതിയോട് സ്വകാര്യമായി ചില കാര്യങ്ങള്‍ പറയാന്‍ അവസരമുണ്ടാക്കണമെന്ന് സ്വപ്‌നയും സരിത്തും ആവശ്യപ്പെട്ടു. ചുറ്റും പൊലീസുകാര്‍ ഉള്ളതിനാല്‍ വിഡിയോ കോണ്‍ഫറന്‍സില്‍ ഒന്നും പറയാനാവുന്നില്ലെന്നും ഇരുവരും കോടതിയെ അറിയിച്ചു. അഭിഭാഷകര്‍ വഴി കാര്യങ്ങള്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. അഭിഭാഷകരെ കാണാന്‍ പ്രതികള്‍ക്ക് കോടതി സമയം അനുവദിച്ചു.
Story Highlights – Gold smuggling case; Shivshankar, Swapna and Sarith were produced in court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here