ഒമാനില്‍ ടൂറിസ്റ്റ് വീസകള്‍ പുനഃരാരംഭിക്കുന്നു

ഒമാനില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ടൂറിസ്റ്റ് വീസ വിതരണം പുനഃരാരംഭിക്കുന്നു. ഇന്ന് ചേര്‍ന്ന സുപ്രിം കമ്മിറ്റിയാണ് ടൂറിസ്റ്റ് വീസകള്‍ അനുവദിക്കുന്നത് പുനഃരാരംഭിക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തര മന്ത്രി ഹമൂദ് അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന്റേതാണ് തീരുമാനം. ആദ്യഘട്ടത്തില്‍ ഹോട്ടലുകള്‍ക്കും ടൂറിസ്റ്റ് കമ്പനികള്‍ക്കും മാത്രം ടൂറിസ്റ്റ് വീസകള്‍ അനുവദിക്കാനാണ് തീരുമാനം.
കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ മാര്‍ച്ചിലാണ് ഒമാന്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്. സര്‍ക്കാര്‍ ഓഫിസുകളിലെ ഹാജരാവുന്ന ജീവനക്കാരുടെ എണ്ണത്തിലുള്ള നിയന്ത്രണം നീക്കാനും യോഗം തീരുമാനിച്ചു. ഡിസംബര്‍ ആറ് മുതല്‍ മുഴുവന്‍ ജീവനക്കാരും ഓഫീസുകളില്‍ ഹാജരാകണമെന്ന് സുപ്രിം കമ്മിറ്റി നിര്‍ദേശിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ വ്യവസായ, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാനും സുപ്രിംകമ്മിറ്റി യോഗം തീരുമാനിച്ചു.
Story Highlights – Tourist visas resume in Oman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here