മറഡോണയ്ക്ക് ബോക്ക ജൂനിയേഴ്സിന്റെ ഹൃദയം തൊടുന്ന ആദരം; പൊട്ടിക്കരഞ്ഞ് മകൾ

Watch Boca Juniors Emotional Tribute Brings Diego Maradona Daughter To Tears

അന്തരിച്ച ഫുട്ബോൾ താരം ഡീ​ഗോ മറഡോണയ്ക്ക് ബോക്ക ജൂനിയേഴ്സ് ടീം ആദരമർപ്പിക്കുന്ന വിഡിയോ കായിക ലോകത്തിന്റെ ഹൃദയം കീഴടക്കുന്നു.

കോപ ഡീ​ഗോ അർമാൻഡോ മറഡോണ മത്സരത്തിനൊടുവിലാണ് വിജയികളായ ബോക്ക ജൂനിയേഴ്സ് മറഡോണയ്ക്ക് ഹൃദയം തൊടുന്ന അദരമർപ്പിച്ചത്. ​ഗാലറിയിലിരുന്ന മറഡോണയുടെ മകൾ ഡാൽമ ഇത് കണ്ട് പൊട്ടിക്കരഞ്ഞു.

ലാ ബോംബോനെറയിൽ നടന്ന മത്സരത്തിലാണ് ന്യൂവൽസ് ഓൾഡ് ബോയ്സിനെതിരെ 2-0 ​ഗോളുകൾക്ക് ബോക്ക ജൂനിയേഴ്സ് വിജയം സ്വന്തമാക്കിയത്. തന്റെ ഫുട്ബോൾ കരിയറിന്റെ തുടക്കകാലത്ത് മറഡോണ കളിച്ചിരുന്ന ടീമുകളാണ് ബോക്ക ജൂനിയേഴ്സും, ന്യൂവൽസ് ഓൾഡ് ബോയ്സും.

ഇരു ടീമുകളും ആദരസൂചകമായി മറഡോണ എന്ന പേര് എഴുതിയ ജേഴ്സി അണിഞ്ഞാണ് കളിക്കളത്തിൽ എത്തിയത്.

നവംബർ 25നാണ് വിഖ്യാത ഫുട്ബോൾ താരം ഡീ​ഗോ മറഡോണ അന്തരിച്ചത്.

Story Highlights Watch Boca Juniors Emotional Tribute Brings Diego Maradona Daughter To Tears

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top