രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നതായി കണക്കുകൾ

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നതായി കണക്കുകൾ. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 40000 ത്തിന് താഴെയാണ് പുതിയ കേസുകൾ.

മഹാരാഷ്ട്ര, ഡൽഹി അടക്കം രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ 5000 ത്തിന് താഴെയാണ് പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിൽ വീണ്ടും നൂറിന് മുകളിൽ മരണം സംഖ്യ കടന്നു. രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 94 ലക്ഷമായി തുടരുകയുമാണ്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 93.8 ശതമാനവും, മരണനിരക്ക് 1.45 ശതമാനവുമായി തുടരുന്നു.

Story Highlights covid cases in the country is declining on a daily basis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top