കണ്ണൂരിൽ പതിനാലുകാരനെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

kannur 14 year old raped culprit gets life sentence

കണ്ണൂരിൽ പതിനാലുകാരനെ ലൈം​ഗികമായി പീഡിപ്പിച്ച പ്രതിക്ക്
പോക്‌സോ നിയമപ്രകാരം ജീവപര്യന്തം തടവും പിഴയും. കുടിയാന്മല ചെളിമ്പറമ്പ് സ്വദേശി താന്നിക്കൽ വീട്ടിൽ സുരേഷിനാണ് തളിപ്പറമ്പ് പോക്സോ കോടതി ജീവപര്യന്തം തടവും 60,000രൂപ പിഴയും വിധിച്ചത്.

തളിപ്പറമ്പിൽ പോക്സോ കോടതി നിലവിൽ വന്നതിന് ശേഷമുള്ള ഏറ്റവും സുപ്രധാന വിധിയാണിത്. 2015ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പീഡന കുറ്റത്തിന് പോക്‌സോ നിയമപ്രകാരം ജീവപര്യന്തം കഠിനതടവും 50,000രൂപ നഷ്ടപരിഹാരവും നൽകണം. നഷ്ടപരിഹാരം അടച്ചില്ലെങ്കിൽ ആറുമാസം തടവും അനുഭവിക്കണം. ബീഡികൊണ്ട് കുട്ടിയുടെ കൈവിരൽ പൊള്ളിച്ചതിന് 10വർഷം കഠിന തടവും പതിനായിരം രൂപ നഷ്ടപരിഹാരവും വിധിച്ചിട്ടുണ്ട്. നഷ്ടപരിഹാരം അടച്ചില്ലെങ്കിൽ മൂന്നുമാസം തടവും അനുഭവിക്കണം.

നഷ്ടപരിഹാര തുക അടയ്ക്കുന്ന പക്ഷം അത് പീഡനത്തിനിരയായ കുട്ടിക്ക് നൽകാനാണ് വിധി. തളിപ്പറമ്പ് അതിവേഗ സ്‌പെഷൽ കോടതി ജഡ്ജി മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്.

Story Highlights kannur 14 year old raped

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top