Advertisement

ചുഴലിക്കാറ്റ് നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മന്ത്രി ഇ ചന്ദ്രശേഖരൻ

December 1, 2020
Google News 2 minutes Read

ചുഴലിക്കാറ്റ് നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മന്ത്രി ഇ ചന്ദ്രശേഖരൻ. ഇതിനായി പൊതുനിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പുകൾ തുറക്കും. ആളുകളെ മാറ്റിപാർപ്പിക്കുന്നതിനുളള ഒരുക്കങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറട്ടിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ബംഗാൾ ഉൽക്കടലിലെ ന്യൂനമർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി മാറി. ഇന്ന് രാത്രിയോടെ ബുറെവി ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശ നൽകി. തെക്കൻ കേരള തീരത്ത് രണ്ടാം ഘട്ട ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പായ യല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. തെക്കൻ ജില്ലകളിലെ ഡാമുകളിലും റിസർവ്വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജലകമ്മിഷൻ അറിയിപ്പ് നൽകി.

Story Highlights Minister E Chandrasekaran said that precautionary measures have been taken to deal with the cyclone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here