യൂടാ മരുഭൂമിയിൽ നിന്ന് കാണാതായ നിഗൂഢ ലോഹത്തൂൺ കണ്ടെത്തി

യൂടാ മരുഭൂമിയിൽ നിന്ന് കാണാതായ നിഗൂഢ ലോഹത്തൂൺ കണ്ടെത്തി. ഒരു സംഘം ആളുകൾ ചേർന്ന് നശിപ്പിക്കപ്പെട്ട നിലയിലാണ് ലോഹത്തൂൺ കണ്ടെത്തിയത്.
പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെയെടുത്താണ് നാല് യുവാക്കൾ ചേർന്ന് ലോഹത്തൂൺ ഇളക്കി മാറ്റിയത്. ഭൂപ്രകൃതിയെ മലിനമാക്കുന്ന വസ്തുവായാണ് ഇവർ ഈ ലോഹത്തൂണിനെ കണ്ടത്. ഇതാണ് തൂൺ ഇവിടെ നിന്ന് നീക്കം ചെയ്യാനുണ്ടായ കാരണം. തൂൺ നീക്കം ചെയ്യുന്നത് കണ്ട മറ്റൊരു വ്യക്തിയാണ് ഇക്കാര്യങ്ങൾ അധികൃതരെ അറിയിച്ചത്.
നവംബർ 18ന് യൂടാ മരുഭൂമിയിൽ 12 അടി നീളമുള്ള ലോഹത്തൂൺ കണ്ടെത്തുന്നത്. തുടർന്ന് ഇത് വാർത്തകളിൽ നിറഞ്ഞിരുന്നു. വെള്ളിയാഴ്ച കണ്ടെത്തിയ തൂൺ എന്നാൽ ശനിയാഴ്ചയോടെ കാണാതായി. യൂടായിലെ തൂൺ അപ്രത്യക്ഷമായതിന് പിന്നാലെ റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേയിൽ സമാനമായ ഒറ്റത്തൂൺ കണ്ടെത്തിയിരുന്നു. ഇത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. എന്നാൽ ഈ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ടാണ് നിലവിൽ തൂൺ കണ്ടെത്തിയിരിക്കുന്നത്.

എന്നാൽ ലോഹത്തൂണിനെെ ചുറ്റുപ്പറ്റിയുള്ള നിദഗൂഢതകൾ ഇപ്പോഴും മറനീക്കി പുറത്തുവന്നിട്ടില്ല. തൂൺ അന്യഗ്രഹ ജീവികൾ സ്ഥാപിച്ചതാവാമെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, ഇത് എന്താണെന്നോ എങ്ങനെയാണ് ഇവ സ്ഥാപിക്കപ്പെട്ടതെന്നോ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
Story Highlights – mysterious monolith found destroyed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here