ബുറേവി കേരളത്തിൽ പ്രവേശിക്കുക വെള്ളിയാഴ്ചയോടെ

ബുറേവി ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കുക വെള്ളിയാഴ്ചയോടെയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായാണ് ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കുക.
നിലവിൽ ബുറേവി ശ്രീലങ്കൻ തീരത്തിന് 140 കിലോമീറ്ററും പാമ്പൻ തീരത്ത് നിന്ന് 370 കിലോമീറ്ററും കന്യാകുമാരിയിൽ നിന്ന് 550 കിലോമീറ്ററും അകലെയാണ്. ഇന്ന് രാത്രിയോടെ ബുറേവി ശ്രീലങ്കൻ തീരം തൊടും. മണിക്കൂറിൽ പരമാവധി 90 കിമി വരെയാകും
നാളെത്തോടെ ഗൾഫ് ഓഫ് മാന്നാർ എത്തുകയും നാളെ രാത്രിയും മറ്റന്നാൾ പുലർച്ചയോടെയുമായി കന്യാകുമാരിയുടെയും പാമ്പൻ്റെയും ഇടയിലൂടെ തെക്കൻ തമിഴ്നാട് തീരത്തേക്ക് പ്രവേശിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും തെക്കൻ കേരളത്തിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയെന്നും അധികൃതർ അറിയിച്ചു.
Story Highlights – burevi touches kerala on friday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here