ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി; ലോക്കറില്‍ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കമ്മീഷന്‍

എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കമ്മീഷനാണെന്ന് സ്വപ്‌ന മൊഴി നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

മൂന്ന് ലോക്കറുകള്‍ തുറക്കാനുള്ള വരുമാനം സ്വപ്‌ന സുരേഷിനില്ല. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് യൂണിടാക് നല്‍കിയ കോഴപ്പണം ശിവശങ്കറിനാണ് ലഭിച്ചതെന്നും ഇഡി വ്യക്തമാക്കുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് 102 പേജുള്ള സത്യവാങ്മൂലമാണ് ഇഡി സമര്‍പ്പിച്ചിരിക്കുന്നത്. എം. ശിവശങ്കര്‍ എങ്ങനെ എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാകുമെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സ്വപ്‌ന സുരേഷ് എം. ശിവശങ്കറിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്. ജാമ്യം നല്‍കിയാല്‍ ശിവശങ്കര്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു. ലോക്കര്‍ തുറന്നത് കമ്മീഷന്‍ പണം സൂക്ഷിക്കാനായാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Story Highlights ED opposes Shivshankar’s bail plea

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top