തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചു; കാമുകന്റെ ഭാര്യയുടെ കണ്ണിൽ സൂപ്പർ ​ഗ്ലൂ ഒഴിച്ച് യുവതി

exlover pours super glue into lover wife eye

കാമുകന്റെ ഭാര്യയുടെ മുടി മുറിച്ച് സൂപ്പർ ​ഗ്ലൂ ഒഴിച്ച് യുവതി. തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചതിനായിരുന്നു പെൺകുട്ടിയുടെ പ്രതികാരം. ബിഹാറിലെ പാട്നയിലാണ് സംഭവം.

ഡിസംബർ ഒന്നിനാണ് ​ഗോപാൽ റാം എന്ന യുവാവ് ശേഖ്പൂർ സ്വദേശിയായ പെൺകുട്ടിയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം ഇരുവരും ​ഗോപാലിന്റെ ​ഗ്രാമമായ മോറ തലബിലേക്ക് തിരികെയെത്തി. ഈ സമയത്ത് സൗഹൃദം നടിച്ച് ​ഗോപാലിന്റെ വീട്ടിൽ കയറിപ്പറ്റിയ മുൻകാമുകി ​എല്ലാവരും ഉറങ്ങിയ സമയത്താണ് ​ഗോപാലിന്റെ മുറിയിൽ കയറി ഭാര്യയുടെ മുടി മുറിച്ച് കണ്ണിൽ ഫെവി ക്വിക്ക് ഒഴിച്ചത്.

കണ്ണ് നീറിപ്പുകഞ്ഞ വേദനയിൽ നവവധു ശബ്ദമുണ്ടാക്കുകയും ഇത് കേട്ട് ഓടിവന്ന വീട്ടുകാർ രക്ഷപ്പെടാൻ ശ്രമിച്ച മുൻകാമുകിയെ പിടികൂടുകയും ചെയ്തു. തുടർന്ന് പൊലീസിൽ ഏൽപ്പിച്ചു.

ബിഹാറിലെ സാദർ ആശുപത്രിയിൽ ചികിത്സയിലാണ് നവവധു. കണ്ണിൽ ​ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Story Highlights ex lover pours super glue into lover wife eye

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top