കെഎസ്എഫ്ഇയിലെ റെയ്ഡ്; മന്ത്രി തോമസ് ഐസക്കിനെ തള്ളി കാനം രാജേന്ദ്രന്‍

കെഎസ്എഫ്ഇയിലെ റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിജിലന്‍സ് പരിശോധന സാധാരണമാണ്. വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയാല്‍ പരിശോധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കാറുണ്ട്. ഐസക്ക് പ്രതികരിച്ച് വഷളാക്കിയോ എന്ന് താന്‍ പറയില്ല. ധനമന്ത്രി പരസ്യ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് വിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. റെയ്ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയുടെ ഉള്ളടക്കത്തില്‍ നിന്ന് എല്ലാം വ്യക്തമാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Story Highlights kanam rajendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top