Advertisement

ഏറ്റവും വേഗത്തിൽ 12000 ഏകദിന റൺസ്; സച്ചിന്റെ റെക്കോർഡ് മറികടന്ന് വിരാട് കോലി

December 2, 2020
Google News 2 minutes Read
Kohli Sachin Record Fastest

ഏറ്റവും വേഗത്തിൽ 12000 ഏകദിന റൺസ് എന്ന റെക്കോർഡ് സ്വന്തമാക്കി വിരാട് കോലി. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറെ മറികടന്നാണ് ഇന്ത്യൻ നായകൻ ഈ റെക്കോർഡിലെത്തിയത്. സച്ചിൻ 300 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം കുറിച്ചതെങ്കിൽ വിരാടിന് 12000 റൺസ് തികയ്ക്കാൻ 242 മത്സരങ്ങളേ വേണ്ടിവന്നുള്ളൂ. 11977 റൺസ് ഉണ്ടായിരുന്നപ്പോഴാണ് വിരാട് ഇന്ന് ക്രീസിലെത്തിയത്.

10000 റൺസ് 205 മത്സരങ്ങളിൽ നിന്ന് പൂർത്തിയാക്കിയ കോലി 222 മത്സരങ്ങളിൽ നിന്നാണ് 11000 റൺസ് തികച്ചത്. ഇതും റെക്കോർഡ് ആണ്. 2008ൽ ശ്രീലങ്കക്കെതിരെ അരങ്ങേറിയ താരം നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ്. 43 സെഞ്ചുറികളും 59 ഫിഫ്റ്റികളുമാണ് കോലി ആകെ ഏകദിനങ്ങളിൽ നേടിയത്.

Read Also : മൂന്നാം ഏകദിനം: നാല് വിക്കറ്റ് നഷ്ടം; ഇന്ത്യ പതറുന്നു

അതേസമയം, മത്സരത്തിൽ ഇന്ത്യ പതറുകയാണ്. ടീം ഇലവനിൽ നാല് മാറ്റങ്ങളുമായി ഇറങ്ങിയെങ്കിലും കളിയിൽ കാര്യമായ ഇതുവരെ ഉണ്ടായിട്ടില്ല. പ്രമുഖ പേസർമാർക്കെല്ലാം വിശ്രമം അനുവദിച്ചിറങ്ങിയ ഓസ്ട്രേലിയയുടെ ബൗളിംഗ് കരുത്തിൻ്റെ കരുത്തിന് ഒട്ടും ചോർച്ചയുണ്ടായിട്ടില്ല എന്നാണ് മത്സരത്തിൽ ഇതുവരെ വെളിവായത്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 32 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എന്ന നിലയിലാണ്. ഹർദ്ദിക് പാണ്ഡ്യ (10), രവീന്ദ്ര ജഡേജ (0) എന്നിവരാണ് ക്രീസിൽ. വിരാട് കോലി (63) ആണ് അവസാനം പുറത്തായത്. കോലിയെ ജോഷ് ഹേസൽവുഡ് അലക്സ് കാരിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.

Story Highlights Virat Kohli Breaks Sachin Tendulkar’s Record, Is The Fastest To 12,000 ODI Runs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here