ചർച്ച പരാജയം; സമരവുമായി മുന്നോട്ട് പോകുമെന്ന് കർഷക സംഘടനകൾ

govt farmer talks failed

കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയം. സമവായ നിർദേശങ്ങളിൽ ധാരണയായില്ല. മറ്റന്നാൾ വീണ്ടും ചർച്ച ചെയ്യും.

ഇന്ന് വി​ഗ്യാൻ ഭവനിൽ നടന്ന രണ്ടാം ഘട്ട ചർച്ച നീണ്ടത് ഏഴ് മണിക്കൂറാണ്. ചർച്ച പരാജയമായ സാഹചര്യത്തിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് കർഷക സംഘടന പ്രതിനിധികൾ അറിയിച്ചു. അതേസമയം, കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിം​ഗ് തോമർ.

കൂടിക്കാഴ്ചയുടെ ആദ്യ പകുതിയിൽ കർഷകർ അവരുടെ ആശങ്കകളും മറ്റും സർക്കാരുമായി സംസാരിച്ചു. രണ്ടാം പകുതിയിൽ സംസാരിച്ചത് സർക്കാരാണ്.

Read Also : ‘ഞങ്ങൾ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്’; സർക്കാർ കൂടിക്കാഴ്ചയ്ക്കിടെ ഉച്ചഭക്ഷണം നിരസിച്ച് കർഷകർ

കേന്ദ്ര മന്ത്രിമാരായ പീയുഷ് ഗോയൽ, നരേന്ദ്ര സിംഗ് തോമർ എന്നിവരാണ് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്. സർക്കാർ കാർഷിക നിയമത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് റിപ്പോർട്ട്.

Story Highlights farmers protest, farm bill

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top