‘ഞങ്ങൾ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്’; സർക്കാർ കൂടിക്കാഴ്ചയ്ക്കിടെ ഉച്ചഭക്ഷണം നിരസിച്ച് കർഷകർ

farmer refused govt lunch amidst meeting

കർഷക പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കേന്ദ്രസർക്കാരും കർഷക സംഘടന നേതാക്കളുമായുള്ള ചർച്ച പുരോ​ഗമിക്കുകയാണ്. ചർച്ചയുടെ ആദ്യ ഭാ​ഗത്തിന് ശേഷം ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചപ്പോൾ ക്ഷണം കർഷക സംഘടനാ നേതാക്കൾ നിരസിച്ചു. തങ്ങളുടെ ഒപ്പമുള്ളവർ നടുറോഡിലിരിക്കുമ്പോൾ എങ്ങനെയാണ് സർക്കാർ വിളമ്പുന്ന ഭക്ഷണം കഴിക്കുന്നതെന്ന് കർഷക നേതാക്കൾ ചോദിക്കുന്നു.

ഉച്ചഭക്ഷണ സമയത്ത് കർഷക നേതാക്കൾക്കുള്ള ഭക്ഷണവുമായി ഒരു വണ്ടി പുറത്തുവന്നു. അതിൽ വന്ന ഭക്ഷണമാണ് അവർ കഴിച്ചത്. ചിലർ മേശയ്ക്കരികിലിരുന്ന് കഴിച്ചപ്പോൾ മറ്റു ചിലർ മുറിയിലെ ഒഴിഞ്ഞ കോണിൽ നിലത്തിരുന്നാണ് ഭക്ഷണം കഴിച്ചത്.

കൂടിക്കാഴ്ചയുടെ ആദ്യ പകുതിയിൽ കർഷകർ അവരുടെ ആശങ്കകളും മറ്റും സർക്കാരുമായി സംസാരിച്ചു. രണ്ടാം പകുതിയിൽ സംസാരിക്കുന്നത് സർക്കാരാണ്.

കേന്ദ്ര മന്ത്രിമാരായ പീയുഷ് ഗോയൽ, നരേന്ദ്ര സിംഗ് തോമർ എന്നിവരാണ് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്. സർക്കാർ കാർഷിക നിയമത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് റിപ്പോർട്ട്.

Story Highlights farmer refused govt lunch amidst meeting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top