മെട്രോ നിര്‍മാണം; തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം

kochi metropolitan transport authority

മെട്രോ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് എറണാകുളം തൃപ്പൂണിത്തുറയില്‍ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം. രാത്രി 11 മുതല്‍ വെളുപ്പിന് 5 മണി വരെ എസ്എന്‍ ജംഗ്ഷന്‍ മുതല്‍ മുതല്‍ പേട്ട വരെ വാഹനങ്ങള്‍ കടത്തിവിടില്ല. വൈറ്റിലയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പേട്ടയില്‍ നിന്ന് മിനി ബൈപാസ് ഭാഗത്തേക്കും സീപോര്‍ട്ട് എയര്‍പോര്‍ട്ട് വഴി വരുന്ന വാഹനങ്ങള്‍ കരിങ്ങാച്ചിറ വഴിയും തിരിഞ്ഞു പോകണം.

നേരത്തെ മെട്രോയില്‍ എല്ലാ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സൈക്കിള്‍ പ്രവേശനം വിജയിച്ചതോടെയാണ് കെഎം ആര്‍എല്ലിന്റെ തീരുമാനം. പ്രത്യേക ചാര്‍ജ് നല്‍കാതെ സ്വന്തം സൈക്കിള്‍ ട്രെയിനില്‍ കയറ്റി കൊണ്ടുപോകാവുന്നതാണ്.

Story Highlights kochi metro, thrippunithura

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top