ബുറേവി ചുഴലിക്കാറ്റ്; നാളെ നടത്താനിരുന്ന പി.എസ്.സി, എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന പി.എസ്.സി, എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി. പി.എസ്.സി ലക്ചറൽ ​ഗ്രേഡ് 1 റൂറൽ എഞ്ചിനീയറിം​ഗ് പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും. അതേസമയം, നാളെ നടക്കുന്ന പി.എസ്.സി അഭിമുഖങ്ങൾക്ക് മാറ്റമുണ്ടാകില്ല. പരീക്ഷകൾ മാറ്റിയതായി എം.ജി സർവകലാശാലയും അറിയിച്ചു.

ബുറേവി അതിതീവ്ര ന്യൂനമർദമായി നാളെ കേരളത്തിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 60 കിലോമീറ്ററിൽ താഴെയായിരിക്കും പരമാവധി വേ​ഗമെന്നാണ് കരുതുന്നത്. കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്ന സഞ്ചാര പഥത്തിലൂടെ വന്നാൽ കൊല്ലം – തിരുവനന്തപുരം അതിർത്തിയിലൂടെ സഞ്ചരിക്കും. നാളെ പകൽ കേരളത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലേക്ക് പോകും.

ബുറേവിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം വരെയുള്ള ജില്ലകളിൽ 50-60കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശാം. മലയോരമേഖലയിൽ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. വലിയ പ്രളയം പ്രതീക്ഷിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ബുറേവിയുടെ സഞ്ചാരപഥം കണക്കാക്കി ആളുകളെ മാറ്റിപാർപ്പിക്കാനും സേനകളുടെ ഏകോപനം ശക്തിപ്പെടുത്താനുമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു തുടങ്ങി.

Story Highlights PSC Exam, M G University, Buveri Cyclone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top