‘സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിഎൻ രവീന്ദ്രനെയല്ല ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ’; എം.വി ഗോവിന്ദൻ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിഎൻ രവീന്ദ്രനെയല്ല ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ എന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദൻ.

അന്വേഷണത്തെ മുഖ്യമന്ത്രി വരെ സ്വാഗതം ചെയ്തതാണ്. കേസന്വേഷണം എൽഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ലാവ്ലിൻ എന്ന ഒരു കേസില്ലെന്നും കോടതിയിലുള്ളത് അപ്പീൽ മാത്രമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡി എഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

Story Highlights ‘Anyone but CN Raveendran should be questioned in connection with the gold smuggling case’; MV Govindan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top