വർക്കലയിൽ മുസ്ലീം ലീഗ് നേതാവിന്റെ റിസോര്‍ട്ട് തല്ലിത്തകര്‍ത്തു

തിരുവനന്തപുരം വർക്കലയിൽ മുസ്ലീം ലീഗ് നേതാവിന്റെ റിസോര്‍ട്ട് തല്ലിത്തകര്‍ത്തു. മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം എ.ദാവൂദിന്റ റിസോര്‍ട്ടാണ് ഒരു സംഘം ആളുകള്‍ തല്ലിത്തകര്‍ത്തത്.
ചിലക്കൂര്‍ കടപ്പുറത്തുള്ള റിസോര്‍ട്ടില്‍ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു ആക്രമണം. അതിക്രമിച്ചെത്തിയ സംഘം പെട്രോൾ ബോംബെറിയുകയും റിസോർട്ടിന്റെ വാതിലുകൾ ചവിട്ടിപ്പൊളിക്കുകയും ചെയ്തു. റിസോര്‍ട്ടിന്റെ മുൻപിൽ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റ ചില്ലുകളും തല്ലിത്തകര്‍ത്തിട്ടുണ്ട്. സംഭവത്തിൽ വര്‍ക്കല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Story Highlights – Attack, Varkala Resort
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News