പരിശീലനത്തിനിടെ ​ഗ്രനേഡ് പൊട്ടി; കാസർ​ഗോഡ‍് എ.ആർ ക്യാംപിലെ പൊലീസുകാരനും താത്കാലിക ജീവനക്കാരനും പരുക്ക്

കാസർ​ഗോഡ് എ.ആർ. ക്യാംപിൽ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പൊലീസുകാരനും താത്കാലിക ജീവനക്കാരനും പരുക്കേറ്റു. പൊട്ടാതെ ഗ്രൗണ്ടിൽ കിടന്ന ഗ്രനേഡ് പൊട്ടിയാണ് ഇരുവർക്കും പരുക്കേറ്റത്.

എ.ആർ. ക്യാംപിലെ സിവിൽ പൊലീസ് ഓഫീസറായ സുധാകരനും ക്ലാസ്സ്‌ ഫോർ ജീവനക്കാരനായ പവിത്രനുമാണ് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ല. സി.പി.ഒ. സുധാകരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടുദിവസമായി എ.ആർ. ക്യാംപിൽ പരിശീലനം നടന്നുവരികയായിരുന്നു.

Story Highlights -grenade

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top