ബുറേവി ചുഴലിക്കാറ്റ്; പത്തനംതിട്ട ജില്ലയിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് മന്ത്രി അഡ്വ.കെ.രാജു

ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറിയതിനാൽ പത്തനംതിട്ട ജില്ലയിൽ ആശങ്കയുടെ ആവശ്യമില്ലെന്നു ജില്ലയുടെ ചുമതലയുള്ള വനം – വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു.

നിലവിൽ ജില്ലയിലെ നദികളിലും ഡാമുകളിലും വെള്ളം കുറവാണ്. ഡാമുകൾ തുറന്നുവിടണ്ട സാഹചര്യവുമില്ല. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന അതിതീവ്ര മഴയുണ്ടായാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനായി എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. മുൻകരുതലെന്ന നിലയിലാണ് ഇത്തരം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. ജില്ലയിൽ ആശങ്കയുടെ ആവശ്യമില്ലെങ്കിലും ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ ചേർന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Story Highlights Hurricane Burevi; Minister Advocate K Raju said that there is no need for concern in Pathanamthitta district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top