മുസ്ലിം ലീഗ് മുഖപത്രത്തിന് എതിരെ സമസ്ത അധ്യക്ഷന്‍ രംഗത്ത്; വിമത സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന വാര്‍ത്ത അടിസ്ഥാന രഹിതം

മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികക്കെതിരെ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്ത് കോയ തങ്ങള്‍. ലീഗ് വിമത സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്ത് കോയ തങ്ങള്‍ പറഞ്ഞതായി ചന്ദ്രികയില്‍ വന്ന വാര്‍ത്തക്ക് എതിരെയാണ് രംഗത്ത് വന്നത്. വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ജിഫ്രി തങ്ങള്‍ വാര്‍ത്ത കുറിപ്പിലൂടെ വ്യക്തമാക്കി.
Read Also : മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിൻകുട്ടി അന്തരിച്ചു
‘മുസ്ലിം ലീഗിന് റിബല്‍ ആയി മത്സരിക്കുന്നവരെ പരാജയപ്പെടുത്തണമെന്ന് ജിഫ്രി തങ്ങള്‍’ എന്ന തലക്കെട്ടോടെയായിരുന്നു ചന്ദ്രികയിലെ വാര്‍ത്ത. ലീഗ് നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് വിമതരായി മത്സരിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്ത് കോയ തങ്ങള്‍ പറഞ്ഞതായും വാര്‍ത്തയില്‍ പറയുന്നു. വാര്‍ത്ത അടിസ്ഥാന രഹിതവും തെറ്റ് ധരിപ്പിക്കുന്നതുമാണന്ന് ജിഫ്രി തങ്ങളുടെ ആരോപണം.
ഏതെങ്കിലും മുന്നണികളെ വിജയിപ്പിക്കണമെന്നോ തോല്‍പിക്കണമെന്നോ പറഞ്ഞിട്ടില്ലെന്നും സമസ്ത പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. മുസ്ലിം ലീഗ് പത്രമായ ചന്ദ്രികയില്‍ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചില്ലന്നും തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
Story Highlights – muslim league, samastha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here