ബുറേവി ചുഴലിക്കാറ്റ്; മഴയിലും കാറ്റിലും വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബുറേവി ചുഴലിക്കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ശക്തി കുറഞ്ഞ് തീവ്രന്യൂനമര്‍ദ്ദമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇന്ന് വൈകുന്നേരത്തോടെ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ ദുര്‍ബല ന്യൂനമര്‍ദ്ദമായിട്ടായിരിക്കും ബുറേവി കേരളത്തില്‍ പ്രവേശിക്കുക. തിരുവനന്തപുരം ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദ്ദം അറബിക്കടലിലെത്തുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ മഴയിലും കാറ്റിലും വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
- കഴിയുന്നതും മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം. കാറ്റിന് സാധ്യതയുള്ള സ്ഥലങ്ങളും ദിശയും മനസിലാക്കുക.
- പരിചിതമായ റോഡുകള്‍ മാത്രം യാത്രയ്ക്ക് തെരഞ്ഞെടുക്കുക.
- അപകട സാധ്യതാ മേഖലകളില്‍ പ്രത്യേകം ശ്രദ്ധിക്കുക.
- ഉപയോഗിക്കാത്ത വാഹനങ്ങള്‍ സുരക്ഷിത സ്ഥാനത്താണ് പാര്‍ക്ക് ചെയ്തിട്ടുള്ളത് എന്ന് ഉറപ്പ് വരുത്തുക.
- ഇടുങ്ങിയ റോഡുകളില്‍, മരങ്ങളുടെ അടിയില്‍, വൈദ്യുതി ലൈനുകളുടെ അടിയില്‍, വലിയ ഹോര്‍ഡിംഗ്‌സുകളുടെ താഴെ എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഒഴിവാക്കുക.
- തീവ്ര മഴക്ക് സാധ്യത ഉള്ളതിനാല്‍ ദീര്‍ഘ ദൂര യാത്ര ഒഴിവാക്കുക.
- അത്യാവശ്യ യാത്രകളില്‍ വാഹനങ്ങളിലെ വൈപ്പറുകളും ലൈറ്റുകളും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തുക.
- നനഞ്ഞ റോഡിലും പാലങ്ങളിലും റോള്‍ ഓവറിന് സാധ്യത കൂടുതലാണ്.
- മഴ ശക്തമാണെങ്കില്‍ ഹെഡ് ലൈറ്റ് ഓണ്‍ ആക്കുക, ഹൈ ബീം ഒഴിവാക്കുക.
- അക്വാ പ്ലേനിംഗ് സാധ്യത ഉള്ളതിനാല്‍ വേഗത കുറച്ച് യാത്ര ചെയ്യുക.
- മുന്‍പേയുള്ള വാഹനവുമായി സാധാരണയില്‍ കൂടുതലുള്ള സുരക്ഷിത അകലം പാലിക്കുക.
- ക്രൂയിസ് കണ്‍ട്രോള്‍ ഒഴിവാക്കുക.
- നിങ്ങളുടെ വാഹനം കാറ്റില്‍ അകപ്പെട്ടാല്‍ ആക്‌സിലറേറ്ററില്‍ നിന്ന് നിങ്ങളുടെ കാല്‍ എടുക്കുക. പെട്ടെന്ന് ബ്രേക്ക് ചെയ്യാന്‍ ശ്രമിക്കരുത്. ഒരു റിയര്‍-വീല്‍ ഡ്രൈവ് വാഹനം ആണെങ്കില്‍ സാധ്യമെങ്കില്‍ ന്യൂട്രല്‍ പൊസിഷനിലേക്ക് മാറുക, നിങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്ന ദിശയിലേക്ക് ചക്രം തിരിക്കുക.
- റോഡില്‍ വെള്ളക്കെട്ട് ഉണ്ടെങ്കില്‍ മുറിച്ച് കടക്കാന്‍ ശ്രമിക്കരുത്.
- കാറ്റിന് ശേഷം റോഡില്‍ മരങ്ങളൊ പൊട്ടി വീണ ഇലക്ട്രിക് ലൈനുകളൊ കണ്ടേക്കാം. അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക.
- നിറഞ്ഞൊഴുകുന്ന റോഡുകള്‍, ചപ്പാത്തുകള്‍, പാലങ്ങള്‍ തുടങ്ങിയവ മുറിച്ച് കടക്കാന്‍ ശ്രമിക്കരുത്.
- മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കുക.
- ജാഗ്രതാ നിര്‍ദ്ദേശമുള്ള സമയങ്ങളിലെ രാത്രിയാത്ര കഴിവതും ഒഴിവാക്കുക.
- ബുറേവി ചുഴലിക്കാറ്റ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന റോഡ് സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.
Story Highlights – Things to consider when driving in rain and wind
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here