Advertisement

ഡോളര്‍ കടത്തിയകേസ്; സന്തോഷ് ഈപ്പനെയും അരുണ്‍ ബാലചന്ദ്രനെയും ഇന്ന് ചോദ്യം ചെയ്യും

December 5, 2020
Google News 1 minute Read

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ യുണീടാക് ഉടമ സന്തോഷ് ഈപ്പനെയും മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെയും കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. സ്വപ്‌നാ സുരേഷിന്റെയും സരിത്തിന്റെയും രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ വമ്പന്‍മാര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. രാവിലെ 10 മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, കേസില്‍ സ്വപ്‌ന സുരേഷിന്റെയും എം. ശിവശങ്കറിന്റെയും സരിത്തിന്റെയും ചോദ്യം ചെയ്യല്‍ ഇന്നും തുടരും.

Story Highlights Dollar smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here